നീരുറവയെ കുറിച്ച്


2013 ഓഗസ്റ്റ്‌ 24. ഞാൻ ബാംഗ്ലൂരിൽ തുംകൂർ എന്ന പ്രദേശത്തു  പാ. മതിയാസിന്റെ ഭവനത്തിലിരിക്കുന്നു. 25-നു ക്രമീകരിക്കപ്പെട്ട പവര്‍ കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കണംഎന്നെ വിശ്വാസത്തിലേക്ക് നടത്തിയ എന്‍റെഉറ്റ സ്നേഹിതനും പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ  സുനിൽ വർഗീസ് തുംകൂരിലാണ്താമസിക്കുന്നത്.   അവനെ കാണുവാൻ ഉള്ള അതിയായ മോഹം എന്നിലുണ്ടായിപാ. മതിയാസും ഞാനും സുനിൽ പഠിപ്പിക്കുന്ന സ്കൂളിൽ കടന്നുപോയി, പിന്നീടു ഭവനത്തിലും


വളരെ നാളുകൾക്ക് ശേഷം പരസ്പരം കണ്ടു, സ്നേഹം പങ്കു വെച്ചു.   താൻ എഴുതിയ ഏറ്റവും പുതിയ പുസ്തകമായ "അഭിഷക്തന്റെ ദർശനവഴികൾഎന്നതിനെ കുറിച്ചായിരുന്നു ഞങ്ങൾ കൂടുതൽ സമയം സംസാരിച്ചത്ദൈവത്തിന്റെ ശക്തനായ അഭിഷക്തനും പ്രശസ്ത ഏഴുത്തുകാരനായ അവനിൽ നിന്നും എഴുതുവാനുള്ള ഒരു ത്വര ജീവിതത്തിൽ ആദ്യമായി എന്നിലേക്ക്പകരപ്പെട്ട ദിവസമായിരുന്നു അന്ന്.   എന്നെ വളരെയധികം സ്നേഹിക്കുന്ന പാ. മതിയാസും എന്നെ ഉത്സാഹിപ്പിച്ചു.   സുനിലിനെ കണ്ടതിനു ശേഷം ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞങ്ങൾ മടങ്ങി.   



അന്ന് രാത്രി  അടുത്ത ദിവസം നടക്കാനിരിക്കുന്ന സ്പെഷ്യൽ  മീറ്റിംഗിനെ ഓർത്ത്പ്രാർത്ഥിച്ചു ഞാൻ കിടന്നുറങ്ങി.   അടുത്ത ദിവസം വെളുപ്പാൻ കാലത്ത് ഉറക്കം നഷ്ടപ്പെട്ടവനായി ഞാൻ എഴുന്നേറ്റു.      അപ്പോൾ മുതൽ ജീവിതത്തിൽ ആദ്യമായി കർത്താവിനു വേണ്ടി എഴുതണം എന്നുള്ള ആഗ്രഹം ശക്തമായി ഉള്ളിൽ ഉണ്ടാവുകയും അതിനായി പ്രാർത്ഥിച്ചു തീരുമാനം എടുക്കയും ചെയ്തുഗൾഫിൽ മടങ്ങി വന്നു എഴുതുവാൻ തുടങ്ങിജീവിതത്തിലെ ആദ്യത്തെ ആര്‍ട്ടിക്കിള്‍ അഭിഷേകത്തിനെതിരെയുള്ള പോർവിളികൾ" സ്വർഗീയധ്വനിയിൽ പബ്ലിഷ് ചെയ്യുവാൻ ചീഫ് എഡിറ്റര്‍ പാ. ഫിന്നി. പി. മാത്യു സഹായിച്ചു.  

എന്‍റെ പ്രിയ സ്നേഹിതനും റാസ്അൽ ഖൈമ ശാലോം ദൈവ സഭയുടെ അഭിഷക്തനുമായ പാ. ജോർജ് മാത്യുവുമായി എൻറെ അനുഭവങ്ങളും എഴുത്തുകളും പങ്കു വെക്കുകയും സഭയുടെ ആത്മീക വർദ്ധനവിനായി ഒരു പത്രം ഇറക്കാമെന്ന് തീരുമാനിച്ചുറയ്ക്കുകയും ചെയ്തു. 'നീരുറവ' എന്ന് ഹൃദയത്തിൽ ആത്മാവ് മന്ത്രിച്ചു. 2014 മാർച്ച്മാസം ആദ്യ വാരത്തിൽ "നീരുറവ" പ്രാർത്ഥിച്ചു പ്രകാശനം ചെയ്തു


നീരുറവ തികച്ചും സൌജന്യമായ ഒരു ഓണ്ലൈൻ പത്രമാണ്‌, വില്പനക്കുള്ളതല്ല.  നീരുറവ ഓണ്ലൈൻ ആയി വായിക്കുവാൻ സഹായിച്ചത് GodsOwnLanguage.com  സൈറ്റ് ആണ്.   ഇപ്പോൾ വെബ്സൈറ്റ് തുടങ്ങുവാൻ സഹായിക്കുന്നതും അവർ തന്നെ. വെബ്സൈറ്റ് രൂപകല്പനയ്ക്ക് നേതൃത്വം നല്‍കിയ Shalom Design S2dio- യുടെ അണിയറ പ്രവര്‍ത്തകരോടുള്ള പ്രത്യേക നന്ദി അറിയിക്കുന്നു.   ഖത്തറി ഉള്ള എൻറെ പ്രീയ സ്നേഹിതൻ ലിജുവിന്റെയും,   തൂലിക ന്യൂസ്എഡിറ്റർ ബീന എബ്രഹാമിന്റെയും, ബിനു വടക്കുംചേരി, ഫിന്നി കാഞ്ഞങ്ങാട്, ഷൈജു ഡാനിയേൽ അടൂർ, ജെ. പി വെണ്ണിക്കുളം, ജൈസണ്മണക്കാലഷീന ടോമി, ജോഷി കുര്യന്‍ എന്നിവരുടെയും പ്രോത്സാഹനങ്ങൾ മറക്കാനാവില്ല

നീരുറവ പുതിയ എഴുത്തുകാരെ കൂടുതലായും പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് നിങ്ങളുടെ വിലപ്പെട്ട  ലേഖനങ്ങളും കവിതകളും, കഥകളും ചിന്തകളും ഞങ്ങൾക്ക് അയച്ചു തന്നാൽ നിങ്ങൾക്കായി പ്രസിദ്ധീകരിക്കാനാവും.   വരും മാസങ്ങളിലെ നീരുറവയുടെ ലക്കങ്ങളും പഴയ ലക്കങ്ങളും വെബ്സൈറ്റിൽ നിങ്ങൾക്ക് ലഭ്യമാകും.   ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും പ്രാർത്ഥനയിൽ ഓർക്കയും ആവശ്യമായ പ്രോത്സാഹനങ്ങൾ നല്കുകയും ചെയ്യുമല്ലോയേശു കർത്താവ് നമ്മെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ


പാ. ബിജി ഫിലിപ്പ്
നീരുറവ ചീഫ് എഡിറ്റർ